കെനിയയില്‍ മലയാളി കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു

single-img
21 July 2015

dileep-mathewചെറുപുഴ (കണ്ണൂര്‍): കെനിയയില്‍ ചെറുപുഴ കോലുവള്ളി സ്വദേശി കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. ബഹുരാഷ്ട്ര കമ്പനി മാനേജറായ ഇളപ്പുങ്കല്‍ ദിലീപ് മാത്യു (33) ഞായറാഴ്ച പുലര്‍ച്ചെ കെനിയന്‍ തലസ്ഥാനമായ നൈറോബിയില്‍ കമ്പനി വക താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

രണ്ടുവര്‍ഷമായി കെനിയയില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ട് മാസം മുമ്പ് കമ്പനി ജീവനക്കാരുടെ ശമ്പളവുമായി പോകുന്നതിനിടെ കൊള്ളസംഘം വാഹനം തടഞ്ഞ് ദിലീപില്‍ നിന്ന് പത്തുലക്ഷം രൂപയും ലാപ്ടോപ്പും മൊബൈല്‍ ഫോണും അപഹരിച്ചിരുന്നു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ വിവരമറിയിച്ചതനുസരിച്ച് മരണവിവരം കെനിയയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളാണ് ബന്ധുക്കളെ അറിയിച്ചത്.