കൈക്കൂലികേസില്‍ പിടിയിലായ മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ നിന്നും അനധികൃത സ്വത്ത് കണ്ടെടുത്തു

single-img
21 July 2015

P-Ramakrisമലപ്പുറം: കൈക്കൂലികേസില്‍ പിടിയിലായ മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ രാമകൃഷ്ണന്‍റെ വീട്ടില്‍ നിന്നും അനധികൃത സ്വത്ത് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ നടത്തിയ റെയ്ഡില്‍ 13 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണവുമാണ് സി.ബി.ഐ പിടിച്ചെടുത്തത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷത്തോളം രൂപയും കണ്ടെത്തി. കൂടാതെ പല സ്ഥലങ്ങളില്‍ സ്വത്ത് വാങ്ങികൂട്ടിയതിന്‍റെ തെളിവുകളും സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

പാസ്പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് രാമകൃഷ്ണനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനെയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സി.ബി.ഐയുടെ കൊച്ചി യൂണിറ്റാണ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തത്.