സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

single-img
20 July 2015

download (1)യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയെ രേഖാമൂലം അറിയിച്ചു. പാലിനും പച്ചക്കറിക്കും അൻപത്  ശതമാനം വില ഉയർന്നതായും മന്ത്രി പറഞ്ഞു.കഴിഞ്ഞ നാലു വർഷത്തിനിടെ അരിയുടെ വില 20 ശതമാനം  വർദ്ധിച്ചു. ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയിൽ 65 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. ആന്ധ്രയിൽ നിന്നുള്ള അരിയുടെ വരവ് നിലച്ചതാണ് വില ഉയരാൻ കാരണം.