കരമനയാറ്റിൽ മരിച്ച നിലയിൽ സന്തോഷ് പണ്ഡിറ്റിന്‍റെ നായികയായ പ്ലസ് ടു വിദ്യാർഥിനി; മരണത്തിൽ ദുരൂഹത തുടരുന്നു

single-img
20 July 2015

police-line-do-not-cross-tape-at-crime-scene-1-2000x1349സന്തോഷ് പണ്ഡിറ്റിന്‍റെ നായികയായ പ്ലസ് ടു വിദ്യാർഥിനി മരിച്ച നിലയിൽ.കരമന മരുതൂർക്കടവ് പാലത്തിനു സമീപം കരമനയാറ്റിലാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

പെണ്‍കുട്ടിയുടെ കാമുകനും വീട്ടുകാരും പോലീസ് നിരീക്ഷണത്തിലാണ്.വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷാജി– സുമ ദമ്പതികളുടെ മകളുമായ ശിൽപ (19) ആണു മരിച്ചത്. ശാസ്തമംഗലം ആർകെഡി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.

സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലും ചില ടിവി സീരിയലുകളിൽ ശിൽപ അഭിനയിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശിൽപയും കൂട്ടുകാരിയും രണ്ടു യുവാക്കൾക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.