സാധാരണക്കാര്‍ക്ക് ചികിത്സ നല്‍കാനായി ആം ആദ്മി സര്‍ക്കാര്‍ ഡെല്‍ഹിയില്‍ 1000 ആംആദ്മി ക്ലിനിക്കുകള്‍ തുടങ്ങുന്നു

single-img
20 July 2015

arvind-kejriwal-2014-picturesആം ആദ്മി കാന്റീനുകള്‍ക്ക് പിന്നാലെ രാജ്യ തലസ്ഥാനത്ത് 1,000 ആം ആദ്മി ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംആദ്മി ക്ലിനിക്കുകള്‍ തുറക്കുന്നത്. ഈ പദ്ധതി പ്രകാരമുള്ള ആദ്യ ക്ലിനിക്ക് അരവിന്ദ് കെജരിവാള്‍ ഉദ്ഘാടനം ചെയ്തു.

ആം ആദ്മി ക്ലിനിക്കുകള്‍ ചെലവു വളരെ കുറച്ചാണ് തുടങ്ങിയിരിക്കുന്നതെന്നും 15-20 ലക്ഷം രൂപകൊണ്ടു ക്ലിനിക്കുകള്‍ സാധ്യമാകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനയോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്‌ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.