വിഴിഞ്ഞം തുറമുഖം: ആശങ്കകൾ പരിഹരിക്കണമെന്ന് കെ സി വൈ എം

single-img
20 July 2015

OWC_vizhinjamവിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകുമ്പോൾ ഭവനവും തൊഴിലും നഷ്ട്ടപ്പെടുന്ന മൽസ്യതൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആവശ്യപ്പെട്ടു . മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായമാണ് . അത് രമ്യമായി പരിഹരിക്കാൻ സർക്കാർ തയ്യാറാകണം . വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി 160 ഏക്കർ കടൽ നികത്തുമ്പോൾ പൂന്തുറ മുതൽ പെരുമാതുറ വരെയുള്ള തീരദേശവാസികൾക്ക് തീരം നഷ്ട്ടപെടുകയും കടൽ കയറ്റം രൂക്ഷമാകുകയും ചെയ്യും . തുടർന്ന് ആയിരകണക്കിന് മത്സ്യതൊഴിലാളികൾക്ക് വീടും സ്ഥലവും നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകും . ഇപ്പോൾ തന്നെ വിഴിഞ്ഞത്ത് ബ്രേക്ക് വാട്ടർ നിര്മിച്ചതിന്റെ ഫലമായി , തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ് .മത്സ്യതൊഴിലാളി സമൂഹം വികസനവിരോധികൾ അല്ലെന്ന് സർക്കാർ മനസ്സിലാക്കണം .

പൂർണതോതിലുള്ള വികസനം ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് . ഇന്ത്യൻ ബഹിരാകാശസ്വപ്നങ്ങൾക്ക് ചിറക് വിരിച്ച തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി പള്ളിയും , അരമനയും , ഞങ്ങളുടെ പൂർവികരെ അടക്കം ചെയ്ത മണ്ണും ഭാരതത്തിന്‌ സംഭാവന ചെയ്ത ഈ സമൂഹത്തെ സർക്കാർ മറക്കരുത് . വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമകരാർ ഒപ്പ് വക്കുന്നതിന് മുൻപ് തീരദേശവാസികൾക്കുള്ള പുനരധിവാസപാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം.

മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ നിരാകരിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ വരുംദിവസങ്ങളിൽ യുവജനങ്ങളെയും , തീരദേശവാസികളെയും ഉൾപ്പെടുത്തി ശക്തമായ പ്രക്ഷോഭത്തിന് മുതിരുമെന്ന് കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ്‌ ബിനോജ് അലോഷ്യസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുന്നറിയിപ്പ് നൽകി .

ഫാ . ബിനു അലക്സ് , ഇമ്മാനുവേൽ , വിപിൻ , ജോണി , ഷൈജു , ആന്റണി , അജിത്‌ , സന്തോഷ്‌ , സിന്ധു , സി. സുനിത എന്നിവർ പ്രസംഗിച്ചു .