ബിജെപിയുടെ മൊബൈല്‍വഴിയുള്ള അംഗത്വമെടുക്കല്‍ ക്യാംപെയിനില്‍ മിസ്ഡ് കോള്‍ അടിച്ചിട്ട് അംഗത്വമെടുക്കാതെ മുങ്ങിയത് 13 ലക്ഷത്തിലധികം പേര്‍

single-img
20 July 2015

BJP

ബിജെപിയുടെ മൊബൈല്‍വഴിയുള്ള അംഗത്വമെടുക്കല്‍ ക്യാംപെയിനില്‍ മിസ്ഡ് കോള്‍ അടിച്ചിട്ട് അംഗത്വമെടുക്കാതെ മുങ്ങിയത് 13 ലക്ഷത്തിലധികം പേര്‍. ഇതില്‍ കേരളത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് മിസ്ഡ് കോള്‍ നല്‍കി അംഗത്വമെടുക്കതിരിക്കുന്നത്.

18002662020 എന്ന നമ്പരിലേക്കു മിസ്ഡ് കോള്‍ അടിക്കുമ്പോള്‍ ഉടമയുടെ മൊബൈലിലേക്ക് അംഗത്വ നമ്പരിനൊപ്പം 09242492424 മൊബൈല്‍ നമ്പരും ലഭിക്കുകയും അതിലേക്കു മിസ്ഡ് കോള്‍ ഉടമയുടെ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിലാസവും തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് നമ്പരോ മറ്റ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പരോ അയച്ചുകൊടുത്താല്‍ അംഗത്വം ലഭിക്കും. ഇത്തരത്തില്‍ മെസേജ് വഴി ഉറപ്പു ലഭിച്ച അംഗത്തിന്റെ അടുക്കലേക്കു ബിജെപിയുടെ പ്രതിനിധി നേരിട്ടെത്തുകയും പ്രതിനിധിയുടെ സാന്നിധ്യത്തില്‍ പുതിയ അംഗം 18001034444 എന്ന നമ്പരിലേക്കു മെസേജ് അയയ്ക്കുമ്പോള്‍ അംഗത്വ നടപടി പൂര്‍ത്തിയാകുകയും ചെയ്യും.

ഒരു നമ്പരില്‍നിന്ന് ഒരു മിസ്ഡ് കോളില്‍ കൂടുതല്‍ വന്നാല്‍ ഓട്ടോമാറ്റിക് ആയി നിരസിക്കുന്ന തായിരുന്നു സംവിധാനം. ഇതിന്‍ പ്രകാരം ഇന്ത്യയിലാകെ 12 കോടി പേരാണു ബിജെപിയില്‍ ഈ രീതിയില്‍ അംഗങ്ങളായത്. കേരളത്തില്‍ 20 ലക്ഷത്തിലേറെപ്പേരാണു ബിജെപിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അംഗത്വം ഉത്തര്‍പ്രദേശിലാണ്. ഒന്നരക്കോടിയിലധികംപേര്‍. രണ്ടാം സ്ഥാനം ഗുജറാത്ത് (1.25 കോടി). കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ ബിജെപിയില്‍ ചേര്‍ന്നത്, അഞ്ചുലക്ഷത്തിലധികം വരും ജില്ലയിലെ അംഗസംഖ്യ.