ഷീ ടാക്സിക്ക് ശേഷം വനിതകൾക്ക് വേണ്ടി ഷീ ബസുകൾ വരുന്നു

single-img
20 July 2015

SHE TEXI_0_0_0ഷീ ടാക്സിക്ക് ശേഷം വനിതകൾക്ക് വേണ്ടി ഷീ ബസുകൾ വരുന്നു.ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് തുടങ്ങുന്ന ഷീ ബസുകൾ പിന്നീട് കൊച്ചി കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും തുടങ്ങാൻ ആണ് പദ്ധതി.ഷീ ടാക്സിയുടെ ലക്‌ഷ്യം പോലെ വനിതകളുടെ സുരക്ഷിത യാത്ര തന്നെ ആണ് ഷീ ബസുകളുടെയും ലക്‌ഷ്യം.

എ സി ലോ ഫ്ലോർ മോഡൽ ബസുകൾ ആകും ഷീ ബസുകൾ ആയി നിരത്തിൽ ഇറങ്ങുന്നത്.എന്നാൽ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് തുടങ്ങുന്ന ഷീ ബസുകളുടെ റൂട്ടുകളെ പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ല.ഷീ ടാക്സിക്ക് കിട്ടിയ പിന്തുന്ന ആണ് ഷീ ബസുകൾ തുടങ്ങാൻ കരുത്ത് ആകുന്നത് എന്ന് മന്ത്രി എം കെ മുനീർ പറഞ്ഞു.