കോന്നി സംഭവം:ട്രെയിനിൽനിന്നു വീണു പരുക്കേറ്റ ആര്യ കെ. സുരേഷ് മരിച്ചു

single-img
20 July 2015

aryaതീവണ്ടിയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച കോന്നി സ്വദേശിയായ ആര്യ സുരേഷ് മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവൻ നിലനിന്നിരുന്നത്. കാർഡിയാക് അറസ്റ്റാണ് മരണകാരണമെന്ന് ഡോക്ടർമാർ‌ അറിയിച്ചു.

ആര്യയോടൊപ്പം തീവണ്ടിയില്‍ നിന്ന് ചാടിയ മറ്റു രണ്ട് സഹപാഠികളും മരിച്ചിരുന്നു.