ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാൽ 500 രൂപ പിഴ;ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം നൽകിയാൽ പിഴ 1000 ആകും;കേരളത്തിലെ ട്രാഫിക് ഫൈന്‍ നിരക്കുകള്‍

single-img
20 July 2015

cashട്രാഫിക് നിയമ ലംഘകര്‍ക്കുള്ള പിഴ ശിക്ഷാ നിരക്കുകള്‍ സ്റ്റേറ്റ് പൊലീസ് ചീഫിന്റെ ഔദ്യോഗി ഫേസ്ബുക്ക് പേജ് വഴി പ്രസിദ്ധീകരിച്ചു.

1. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് – 500 രൂപ

2. ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കുക – 1000 രൂപ
അമിത വേഗതയിലുള്ള ഡ്രൈവിങ് 300 രൂപ, 500 രൂപ

3. അശ്രദ്ധമായ/ സാഹസികമായ/ പ്രാകൃതമായ രീതിയിലുള്ള ഡ്രൈവിങ് – 1000 രൂപ

4. മദ്യപിച്ച് / ലഹരിക്കടിമപ്പെട്ട് വാഹനം ഓടിക്കുക -2000 രൂപ/MDL suspension

5. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ

6. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ

7. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക – 1000 രൂപ/MDL suspension

8. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് (PUCC) ഇല്ലാതെ വാഹനം ഓടിക്കുക – 1000 രൂപ

9. ആവശ്യമായ രേഖകളില്ലാതെ വാഹനം ഓടിക്കുക – 100 രൂപ

10. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ ഇരു ചക്ര വാഹനത്തില്‍ കയറ്റി ഓടിക്കുന്നത് – 100/ 1000 രൂപ

11. രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനം ഓടിക്കുക – 200 (NTV), 300 (LMV), 4000 (MMV), 5000 (HMV)

12. ഉച്ച സ്വരത്തിലുള്ള/ തുളച്ചു കയറുന്ന ഹോണ്‍ ഉപയോഗിക്കുന്നത് – 1000 രൂപ

13. ഇന്‍ഷൂറന്‍സ് കൂടാതെ വാഹനം ഓടിക്കുക – 1000 രൂപ

14. ശാരീരികമായും മാനസികമായും ഫിറ്റല്ലാത്ത അവസരങ്ങളില്‍ വാഹനം ഓടിക്കുക – 200 രൂപ

15. ചരക്ക് വാഹനങ്ങളില്‍ അമിത ലോഡിങ് – 2000 രൂപ (കൂടാതെ 1000 വേറെയും)

16. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടാതെ വാഹനം ഓടിക്കുക – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)

17. പെര്‍മിറ്റ് ഇല്ലാതെ – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)

18. പാസ്/ ടിക്കറ്റ് കൂടാതെയുള്ള യാത്ര – 100 രൂപ

19. പുകവലി, പാന്‍പരാഗ് പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം -100 രൂപ

20. നിയമത്തില്‍ പറഞ്ഞ വലിപ്പത്തിലല്ലാത്ത രജിസ്‌ട്രേഷന്‍ നമ്പര്‍: 100 രൂപ

21. നിയമ വിധേയമല്ലാത്ത വിധത്തിലുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമീകരണം – 100 രൂപ

22. യൂണിഫോമിലുള്ള പൊലീസ് ഓഫീസറെ അനുസരിക്കാതിരിക്കുക – 100 രൂപ

23. പൊലീസ് സിഗ്നല്‍ തെറ്റിച്ചുള്ള യാത്ര – 100 രൂപ

24. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചു വാഹനം ഓടിക്കുക – 100

25. സിഗ്നല്‍ നല്‍കാതെ വാഹനം തിരിക്കല്‍ – 100 രൂപ

26. തെറ്റായ ദിശയില്‍ ഓവര്‍ ഓവര്‍ടേക്കിങ് – 100 രൂപ

27. വൈപര്‍ ഇല്ലാതെ- 100 രൂപ

28. സൈഡ് മിറര്‍ ഇല്ലാതെ – 100 രൂപ

29. ഹോണ്‍ ഇല്ലാതിരിക്കുക – 100 രൂപ

30. അനുചിതമായ രീതിയിലുള്ള ഹോണ്‍ അടിക്കല്‍ – 100 രൂപ

31 – സ്‌പെയര്‍ വീല്‍ ഇല്ലാതെ വാഹനം ഓടിക്കല്‍ – 100 രൂപ

32. ബ്രേക്ക് ലൈറ്റ്/ ഇന്‍ഡികേറ്റര്‍ എന്നിവ ഇല്ലാതെ – 100 രൂപ

33. ഹെഡ് ലൈറ്റ് വര്‍ക്ക് ചെയ്യാതെ വാഹനം ഓടിച്ചാല്‍ – 100 രൂപ

34. റിഫ്‌ലക്ടറുകള്‍ ഫിറ്റ് ചെയ്തില്ലെങ്കില്‍ – 100 രൂപ

35. സൈലന്‍സര്‍ ഫിറ്റ് ചെയ്യാതെ- 100 രൂപ

36. ഒലീവ് ഗ്രീന്‍/ നേവി ബ്ലൂ കളര്‍ വാഹനത്തില്‍ പെയിന്റ് ചെയ്തിട്ടുണ്ടെങ്കില്‍ – 100 രൂപ

37. റോഡിന്റെ ഇടതുവശത്ത് കൂടെയല്ലാതെ മധ്യ ഭാഗത്തു കൂടെ വാഹനമോടിച്ചാല്‍ – 100 രൂപ