പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കാന്‍ ശുപാര്‍ശ

single-img
20 July 2015

marriageപുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കാന്‍ ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്. രജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് വേണ്ടെന്നും, നോട്ടീസ് പതിക്കുന്ന കാലയളവ് 30 ദിവസത്തില്‍നിന്ന് ഏഴ് ദിവസമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ഒഴിവാക്കണമെന്നും ശുപാര്‍ശയുണ്ട്. ശൈശവവിവാഹ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ ശുപാര്‍ശയില്‍ പറയുന്നു. ഉന്നതസമിതിയുടെ ശുപാര്‍ശ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.