സി.പി.എമ്മില്‍ തിരിച്ചെത്തി എന്ന കാരണത്താല്‍ ഗൗരിയമ്മയ്‌ക്ക് എതിരെ നല്‍കിയ അപകീര്‍ത്തി കേസ് പിന്‍വലിക്കില്ലെന്ന് എം.എം ലോറന്‍സ്‌

single-img
20 July 2015
g

g

തിരുവനന്തപുരം: സി.പി.എമ്മില്‍ തിരിച്ചെത്തി എന്ന കാരണത്താല്‍ ഗൗരിയമ്മയ്‌ക്ക് എതിരെ താന്‍ നല്‍കിയ അപകീര്‍ത്തി കേസ് പിന്‍വലിക്കില്ലെന്ന് എം.എം ലോറന്‍സ്‌. 1968-ല്‍ ലോറന്‍സ് ഭൂമി വാങ്ങിയത് പാര്‍ട്ടി കോണ്‍ഗ്രസിനായി സമാഹരിച്ച പണം ഉപയോഗിച്ചാണെന്ന ഗൗരിയമ്മയുടെ ആരോപണത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

താന്‍ ആ സ്‌ഥലം വാങ്ങിയത്‌ 1962-ല്‍ ആണ്. ഗൗരിയമ്മയുടെ ആരോപണം തനിക്ക്‌ മാത്രമല്ല മക്കള്‍ക്കും അപകീര്‍ത്തികരമായതിനാലാണ് കേസ്‌ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്‌തി പുറത്ത്‌ പോയത്‌ കൊണ്ടോ തിരിച്ചെത്തിയ കൊണ്ടോ പാര്‍ട്ടി ക്ഷയിക്കുകയോ ശക്‌തിപ്പെടുകയോ ചെയ്യുമെന്ന്‌ കരുതുന്നില്ലെന്നായിരുന്നു ഗൗരിയമ്മ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് സംബന്ധിച്ച ചോദ്യത്തിന് ലോറന്‍സിന്റെ മറുപടി.