പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തി മുംബയ് ശിവസേന മേയര്‍

single-img
20 July 2015

modi-hitlerമുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തി മുംബയ് മേയര്‍. മുംബയ് മേയറും ശിവസേന നേതാവുമായ സ്നേഹാൽ അംബേക്കറാണ് മോദിയെ ഹിറ്റ്‌ലറോട് താരതമ്യം ചെയ്തത്. അഭിമുഖത്തിലായിരുന്നു മേയറുടെ പരാമർശം.

മോദിയുടെ പ്രവർത്തനരീതിയെ താൻ ഇഷ്ടപ്പെടുന്നെന്നും എന്നാൽ ചില തലങ്ങളിൽ അദ്ദേഹത്തിന്റെ ഭരണം ഹിറ്റ്‌ലറിനെപ്പോലെയാണെന്നും അംബേകർ പറഞ്ഞു. ഒരു വ്യക്തിയുടെ മാത്രം കൈയിൽ അധികാരം കേന്ദ്രീകരിച്ചാൽ ഇങ്ങനെ സംഭവിക്കാമെന്നും അവർ വ്യക്തമാക്കി.

ആദ്യത്തെ ദളിത് വനിതാ മേയറാണ് സ്നേഹാൽ അംബേകർ. അടുത്തിടെ തന്റെ വാഹനത്തിന് ചുവന്ന ബീക്കൺ ലൈറ്റുകൾ ആവശ്യപ്പെട്ട അംബേകർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ചുവന്ന ബീക്കൺ ഉണ്ടെങ്കിൽ പട്ടണത്തിൽ അതേ പദവിയുള്ളമേയർക്കും അതാകാം. മേയറിന്റെ കാറിൽ ചുവന്ന ബീക്കൺ ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.