2013 ജനുവരിയില്‍ ലാന്‍സ് നായിക് ഹേമരാജ് സിംഗിനെ തലയറുത്ത് വധിച്ച പാകിസ്താന്‍ തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി

single-img
17 July 2015

hqdefault2013ല്‍ 2013 ജനുവരി എട്ടിന് ലാന്‍സ് നായിക് ഹേമരാജ് സിംഗിനെ തലയറുത്ത് വധിച്ച പാകിസ്താന്‍ തീവ്രവാദിയും ലഷ്‌കര്‍ ഇ തൊയിബ കമാന്‍ഡറുമായ അന്‍വര്‍ ഫയാസിനെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. ജൂലൈ 13ന് രാജൗരിയില്‍ വെച്ചാണ് സൈന്യം വധിച്ചതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു.

അന്‍വര്‍ ഫയാസ് മറ്റ് മൂന്ന് തീവ്രവാദികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം വധിക്കുകയായിരുന്നു. തീവ്രവാദികളില്‍ നിന്നും എകെ 47 തോക്കുകളും ഇന്ത്യന്‍-പാക് കറന്‍സികളും വയര്‍ കട്ടറുകളും മൊബൈല്‍ഫോണുകളുമുള്‍പ്പെടെ സൈന്യം പിടിച്ചെടുത്തു.

ഹേമരാജ് കൊല്ലപ്പെട്ട ദിവസം തീവ്രവാദികളുടെ ആക്രമണത്തില്‍ അന്ന് സുധാകര്‍ സിംഗ് എന്ന സൈനികനും കൊല്ലപ്പെട്ടിരുന്നു. ഹേമരാജിനെ കൊലപ്പെടുത്തിയത് പാക് സൈനികരാണെന്നാണ് 2013ല്‍ ഇന്ത്യന്‍ സൈനികര്‍ ആരോപിച്ചിരുന്നതാണ്.