മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനെയും ഭര്‍ത്താവിനെയും സദാചാര പോലീസ് ചമഞ്ഞ് അധിക്ഷേപിച്ച സി.പി.എം പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

single-img
17 July 2015

KODIYERI_BALAKRISHNANതിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും സിപിഎൈം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ സദാചാര പോലീസ് ചമഞ്ഞ് അധിക്ഷേപിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തകരുടെ പണി എടുത്താല്‍ മതി, പൊലീസിന്റെ പണി പൊലീസ് എടുത്തുകൊള്ളുമെന്നാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വോട്ടിംഗ് സംവിധാനം പഴുതുകളടച്ച് കുറ്റമറ്റ രീതിയിലാക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരേയും പ്രവാസി വോട്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെദന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം മുസ്ലീം ലീഗിന്റെ താല്‍പര്യത്തിനുസരിച്ചാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

തെരഞ്ഞെടുപ്പുകളിലെ ജനവിധി അട്ടിമറിക്കലും കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കലും ലക്ഷ്യമിട്ടാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭജനം നടത്തിയിരിക്കുന്നതെന്നും പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിലും ഈ സ്ഥിതി തുടര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.