തീവ്രവാദികള്‍ക്കെതിരെ ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
17 July 2015

indian-army

തീവ്രവാദികള്‍ക്കെതിരെ ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഖാപ്‌ലങ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. തീരവവാദികളുടെ ആക്രമണത്തില്‍ രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.

എന്‍എസ്‌സിഎന്‍കെ തീവ്രവാദികള്‍ നടത്തിയ ആരകമണത്തിന് മറുപടിയായി ഫേക്ക് ജില്ലയിലെ അവാന്ഖു മേഖലയില്‍ സൈന്യത്തിന്റെ 12 പാരാ കമാന്‍ഡോകളും 46 അസം റൈഫിള്‍സ് വിഭാഗവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഒരു മണിക്കൂറോളം തുടര്‍ന്ന ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന് കാലില്‍ വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എകെ സീരിസിലുള്ള രണ്ട് റൈഫിലുകളും വന്‍ ആയുധശേഖരവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.