കൊടും ഭീകര പ്രസ്ഥാനമായ ഐ.എസിന്റെ പ്രചാരണഗാന രചയിതാവ് മഹര്‍ മിഷാല്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
16 July 2015

Mahar Mishalലോകത്തിന്റെ ഉറക്കം കെടുത്തുന്ന കൊടും ഭീകര പ്രസ്ഥാനമായ ഐ.എസിന്റെ പ്രചാരണഗാന രചയിതാവ് മഹര്‍ മിഷാല്‍ എന്ന അബൂ ഹജര്‍ അല്‍ ഹള്‌റമി സിറിയയിലെ അല്‍ ഹസാക്കയില്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

സൗദി അറേബ്യക്കാരനായ മിഷാലാണ് ഐഎസ് പ്രചാരണ വിഡിയോകളിലെ പ്രധാന ഗാനങ്ങളുടെയെല്ലാം രചയിതാവ് ്. കഴിഞ്ഞ ജൂണിലാണ് ഐഎസ് ഹസാക്കയുടെയും സമീപപട്ടണങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്തത്. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന അവിടെ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കയാണ്.