അപകടത്തില്‍പ്പെട്ട ട്രക്കിനടിയില്‍ മരണത്തെ മുഖാമുഖം കണ്ട വഴിയോരക്കച്ചവടക്കാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ ട്രക്ക് കൈകൊണ്ടുയര്‍ത്തി

single-img
16 July 2015

Indian Army

ഇന്ത്യന്‍ സൈന്യം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പോരാട്ട ഭൂമിയില്‍ അസാമാന്യ മനക്കരുത്തുമായി എതിരാളികള്‍ക്ക് പേടിസ്വപ്‌നമായ സൈന്യം ഇത്തവണ അപകടത്തില്‍പ്പെട്ട വ്യക്തിയെ രക്ഷിക്കാന്‍ അവിശ്വസനീയമായ പ്രവര്‍ത്തിയിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മഹാരാഷ്ട്രയിലെ റാഹുരിക്കടുത്ത് അപകടത്തില്‍പ്പെട്ട ട്രക്കിനടിയില്‍ മരണത്തെ മുഖാമുഖം കണ്ട വഴിയോരക്കച്ചവടക്കാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ ട്രക്ക് കൈകൊണ്ടുയര്‍ത്തിുകയായിരുന്നു.

കഴിഞ്ഞ ദിവസം നാഗര്‍ഷിര്‍ദി പാതയോരത്ത് കച്ചവടം നടത്തുകയായിരുന്ന ആളുടെ മുകളിലേക്ക് നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ ട്രക്ക് മറിയുകയായിരുന്നു. പാന്‍ സ്റ്റാളുള്‍പ്പെടെ ഇദ്ദേഹവും ട്രക്കിനടിയില്‍പ്പെട്ടു. എന്തുചെയ്യണമെന്‌റിയാതെ ഓടിക്കൂടിയ ജനക്കൂട്ടം അന്തിച്ചു നില്‍ക്കുകയായിരുന്നു. പൊലീസിനെ വിവരമറിയിക്കാനും ട്രക്കുയര്‍ത്തുന്നതിന് ക്രയിനിനുമായി ജനക്കൂട്ടം പരക്കം പായുന്നതിനിടയിലാണ് യാദൃശ്ചികമായി ഒരു സൈനിക വാഹനം അതുവഴിയെത്തിയത്.

അപകടം കണ്ട വാഹനത്തിലുള്ള സൈനികര്‍ പിന്നൊന്നും അലോചിച്ചില്ല, കൈ കൊണ്ട് ട്രക്കുയര്‍ത്തി കച്ചവടക്കാരനെ രക്ഷിക്കുകയായിരുന്നു. ഇയാളെ ഉടന്‍ സൈനികര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.