കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്നും ഋഷിരാജ് സിംഗിനെ മാറ്റിയ ഉത്തരവ് റദ്ദാക്കി സിംഗിനെ തല്‍സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന് വി.എസ്

single-img
11 July 2015

Achuthanandan_jpg_1241752fമുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ക്യാറ്ററിഗ് സ്ഥാപനമായ സ്‌കൈ ഷെഫിന്റെ ഓഫീസില്‍ നടന്ന മോഷണം പിടികൂടിയതിന്റെ പേരില്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്നും ഋഷിരാജ് സിംഗിനെ ആംഡ് പോലീസ് ബറ്റാലിയനിലേക്ക് നിയമിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതുവഴി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വി.എസ് പറഞ്ഞു.

ഋഷിരാജ് സിങ്ങിനെ മാററിയ ഉത്തരവ് റദ്ദാക്കി അദ്ദേഹത്തെ തല്‍സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്നും വി.എസ് തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രസ്തുത സ്ഥാപനത്തില്‍ ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം നടന്നതായി സിംഗ് റിപ്പോര്‍ട്ട് ചെയ്യുകയും അതേത്തുടര്‍ന്ന് സ്ഥാപനത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ പ്രമുഖനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷി രാജ് സിംഗിനെ തല്‍സ്ഥാനത്തു നീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.