മത്സ്യവില്‍പ്പന നടത്തുന്ന യുവാവിനെ റോഡരികില്‍ മത്സ്യം വിറ്റതിന്റെ പേരില്‍ സ്വന്തം അമ്മയുടെ മുന്നില്‍ വെച്ച് എസ്.ഐയുടെ ക്രൂരമര്‍ദ്ദനം

single-img
11 July 2015

Kallarമീന്‍ വില്‍പ്പന നടത്തുന്ന യുവാവിനെ അമ്മയുടെ മുന്നില്‍വെച്ച് പോലീസ് തല്ലിച്ചതച്ചു. വിറ്റുകൊണ്ടിരുന്ന മീന്‍ പോലീസ് മറാഡില്‍ വലിച്ചെറിയുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കല്ലറ- പാങ്ങോട് പോലീസാണ് ക്രൂരതയുടെ മുഖവുമായി ഇന്നലെ കല്ലറ പ്രത്യക്ഷപ്പെട്ടത്.

കല്ലറ ബിവറേജിന് എതിര്‍വശത്ത് മീന്‍ വിറ്റുകൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ ജെറി (32) അമ്മ ലൂര്‍ദ് എന്നിവരാണ് പോലീസിന്റെ ക്രൂരതയ്ക്കിരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിഐയോട് കൂടി സ്ഥലത്തെത്തിയ പോലീസ് മീന്‍ വില്‍പ്പന തടയുകയും മീന്‍കുട്ടകള്‍ വലിച്ചെറിയുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ജെറിയെ പാങ്ങോട് എസ്.ഐ യഹിയ മുതുകിലും അടിവയറ്റിലും ലാത്തികൊണ്ടടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ് അവശനിലയിലായ ജെറിയെ കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. നിത്യചിലവുകള്‍ക്കായി ജോലി ചെയ്തു ജീവിക്കുന്ന പാവപ്പെട്ട യുവാവിനെ ഇത്തരത്തില്‍ തല്ലിച്ചതച്ച് എസ്.ഐക്കെതിരെ ഉന്നതര്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാര്‍ അറിയിച്ചു.

അനധികൃതമായി പൊതു നിരത്തില്‍ മത്സ്യ വിപണനം നടത്തിയതിനെ പറഞ്ഞുവിലക്കുക മാത്രമേ ഉണ്ടായുള്ളുവെന്നും ജെറിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്.ഐ യഹിയ പറയുന്നു. എന്നാല്‍ മറ്റ് മീന്‍ കച്ചവടക്കാരെ ഒന്നും ചെയ്യാതെ ജെറിയെ മാത്രം തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ച എസ്.ഐയുടെ നിലപാടിനെതിരെ മുമന്നാട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് വാമനപുരം എസ്.എന്‍.ഡി.പി യൂണയന്‍ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രന്‍ പറഞ്ഞു.