മരുന്നു കഴിച്ച ശേഷം ആശുപത്രി വാര്‍ഡിലെ ബഞ്ചില്‍ കിടന്ന യുവാവിനെ തെരുവ് നായ കടിച്ചു

single-img
10 July 2015

Rajmohan

അപസ്മാര രോഗത്തിനുള്ള മരുന്നു കഴിച്ചശേഷം വൈക്കം താലൂക്ക് ആശുപത്രിയിലെ വാര്‍ഡില്‍ കിടക്കുകയായിരുന്ന യുവാവിനെ തെരുവുനായ കടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ ചെട്ടിമംഗലം നികര്‍ത്തില്‍ രാജ്‌മോഹനാണ് (28) അപസ്മാര മരാഗത്തിനുള്ള മരുന്നു കഴിച്ച് വിശ്രമിച്ചപ്പോള്‍ തെരുവ് നായ ആക്രമിച്ചത്.

കുട്ടികളുടെ വാര്‍ഡിനു പുറത്തുള്ള ബെഞ്ചില്‍ കിടന്നു മയങ്ങുകയായിരുന്ന രാജ്‌മോഹന്റെ കൈയില്‍ പലതവണ നായുടെ കടിയേറ്റു. ശസംഭവം കണ്ട മറ്റു രോഗികള്‍ ബഹളംകൂട്ടി നായയെ പുറത്തേക്ക് ഓടിക്കുകയായിരുന്നു. പരിക്കേറ്റ രാജ്‌മോഹനു അടിയന്തിരമായി കുത്തിവയ്പുകള്‍ എടുത്തു.

ആശുപത്രിവളപ്പില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തേ പരാതിയുണ്ട്.