വിഷം ചേര്‍ന്ന ആഹാരം കഴിച്ച് ഇറാക്കിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത 45 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

single-img
8 July 2015

islamic-state-executes-tribe.si

ഇറാഖിലെ മൊസൂളില്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത 45 ഐസിസ് ഭീകരര്‍ വിഷം ചേര്‍ന്ന ആഹാരം കഴിച്ച് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം നോമ്പുതുറ സമയത്ത് സംഘടിപ്പിച്ച വിരുന്നില്‍ ആഹാരവം കഴിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്.

145 ഐസിസ് അംഗങ്ങളാണ് നോമ്പുതുറയ്ക്ക് പങ്കെടുത്തത്. ഇവരില്‍ 45 പേര്‍ ആഹാരം കഴിച്ച് അല്‍പ്പസമയത്തിനുളളില്‍ വീണുമരിക്കുകയായിരുന്നു. വിഷം കലര്‍ന്ന ആഹാരമാണ് കാരണമെന്ന് ഖുര്‍ദിഷ് പാര്‍ട്ടിയുടെ വക്താവിനെ ഉദ്ധരിച്ച് ഒരു ഇറാഖി മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതാദ്യമായിട്ടല്ല ഐഎസ് ഭീകരര്‍ക്ക് വിഷമരണം സംഭവിക്കുന്നത്. നവംബറില്‍ ഫ്രീ സിറിയന്‍ ആര്‍മി പാചകക്കാരുടെ വേഷത്തില്‍ ഐഎസ് സംഘടനയുടെ സിറിയന്‍ ആസ്ഥാനത്ത് നുഴഞ്ഞുകയറി ആഹാരത്തില്‍ വിഷം കലര്‍ത്തി നിരവധി ഭീകരരെ കൊന്നിരുന്നു.