ജീവന് ഹാനികരമായ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന മത്സ്യം കൊല്ലത്ത് പിടികൂടി

single-img
8 July 2015

Fish-Market-Beypore-5ട്രോളിംഗ് നിരോധനം നിലനില്‍ക്കേ ജീവന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന മത്സ്യം കൊല്ലത്ത് പിടികൂടി. കൊല്ലം, റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് മീന്‍ പിടികൂടിയത്.

ഫുഡ്‌സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണു മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ പിടിച്ചെടുത്തത്. വിശദമായ പരിശോധനയ്ക്കായി ഫുഡ്‌സേഫ്റ്റി വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചതായും അധികൃതര്‍ അറിയിച്ചു.

കേരളത്തിലെ ട്രോളിംഗ് നിരോധനം മുതലെടുത്ത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മറ്റും ഇവിടേക്ക് കടത്തുന്ന മത്സ്യത്തില്‍ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പരാതിയുണ്ടായിരുന്നു. മാസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിനായി മത്സ്യത്തില്‍ ഉപയോഗിക്കുന്ന ഐസില്‍ അമോണിയ ചേര്‍ക്കുന്നതായും പരാതിയുണ്ട്.