ബോളീവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി

single-img
7 July 2015

saബോളീവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിനി മീരാ രജ്പുതാണ് വധു. ഒരു സുഹൃത്തിന്റെ ഫാംഹൗസില്‍ അതീവ രഹസ്യമായി നടന്ന വിവാഹത്തില്‍ വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ വര്‍ഷം ആദ്യം തന്നെ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ പാര്‍ട്ടി ഗുഡ്ഗാവിലെ ഒബ്‌റോയ് ഹോട്ടലില്‍ ആഡംബരമായി നടക്കും. പാര്‍ട്ടിയില്‍ 500ല്‍ അധികം പേര്‍ പങ്കെടുക്കും.