പ്രേമം വ്യാജ പതിപ്പ് : പ്ളസ് വൺ വിദ്യാർത്ഥിയെ അറസ്റ്റു ചെയ്തു

single-img
7 July 2015

download (3)പ്രേമം  സിനിമയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് പ്ളസ് വൺ വിദ്യാർത്ഥിയെ ആന്റി പൈറസി സെൽ അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. എന്നാൽ വിദ്യാർത്ഥിയുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റുണ്ടായത്. ഇയാള്‍ അപ് ലോഡ് ചെയ്ത സൈറ്റില്‍ നിന്ന് ഒരു ലക്ഷത്തോളം ആളുകള്‍ സിനിമ കണ്ടെന്നും പൊലീസ് പറഞ്ഞു.വിദ്യാര്‍ത്ഥിക്ക് വ്യാജസിഡി ലോബിയുമായി ബന്ധമുണ്ടെന്ന് ആന്‍റി പൈറസി സെല്‍ പറഞ്ഞു.