കെ എസ് ആര്‍ ടി സി ഒരു വിഭാഗം തൊഴിലാഴികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

single-img
7 July 2015

download (2)കെ എസ് ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാഴികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ട്രാൻസ്പോർട്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ജീവനക്കാരുടെ സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. പെൻഷൻ കുടിശ്ശികയും ഡി.എ കുടശ്ശികയുടെ എട്ട് ശതമാനവും  സെപ്തംബർ മാസത്തോടെ കൊടുത്തു തീർക്കാമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകി. ഇനിയുള്ള മാസങളില്‍ 15 നുതന്നെ പെന്‍ഷന്‍ കൃതൃമായി നല്‍കുമെന്നും മന്ത്രി യൂണിയനുകള്‍ക്ക് ഉറപ്പു നല്‍കി.