പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്

single-img
7 July 2015

download (1)പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. മലയാള സിനിമയെ ബാധിക്കുന്ന ദോഷകരമായ പ്രവണതയാണിതെന്നും ഇന്നസെന്റ് പറഞ്ഞു.

നേരത്തെ ദൃശ്യം, മായാമോഹിനി എന്നീ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ച താരസംഘടന അമ്മ, പ്രേമം സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചോദിച്ചിരുന്നു.