ബ്രിട്ടീഷ് തമിഴ് ലീഗ് മത്സരത്തിനിടെ നെഞ്ചില്‍ പന്തുകൊണ്ട് യുവകളിക്കാരന്‍ മരിച്ചു

single-img
7 July 2015

stream_imgബ്രിട്ടീഷ് തമിഴ് ലീഗ് മത്സരത്തിനിടെ നെഞ്ചില്‍ പന്തുകൊണ്ട് യുവകളിക്കാരന്‍ മരിച്ചു. തമിഴ് വംശജനായ ബവാലന്‍ പത്മനാഥനാണ് (24) ഞായറാഴ്ച ലോങ് ഡിറ്റണ്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. നെഞ്ചില്‍ ഏറുകൊണ്ട് ഉടൻ ഇയാള്‍ നിലത്ത് വീണു . ഉടന്‍തന്നെ ആംബുലന്‍സില്‍ കിങ്ങ്സ്റ്റണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.