അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക്ബാലന്‍ സമീറിശന ഇന്ത്യ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചു

single-img
7 July 2015

Sameerഅബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചു. പാക്ക് അധീന കശ്മീരിലെ ലാസ്വ പ്രദേശത്ത് താമസിക്കുന്ന 11 വയസ്സുകാരനായ സമീര്‍ കായനിയാണ് അതിര്‍ത്തിരേഖ കടന്ന് ഇന്ത്യയില്‍ എത്തിയത്.

സമീര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിര്‍ത്തി കടന്നെത്തിയത്. ഉടന്‍തന്നെ സമീറിനെ കണ്ടെത്തിയ കാര്യം അറിയിച്ച് ഇന്ത്യ പാക്കിസ്ഥാന് അടിയന്തിര സന്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ഫ്‌ളാഗ് മീറ്റിങ്ങ് നടത്തുകയും കുട്ടിയെ കൈമാറാന്‍ തീരുമാനിക്കുകയുമായിരുന്നു.

സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയ സമീറിനെ പുതിയ വസ്ത്രങ്ങളും അവന്റെ കുടുംബത്തിന് മധുരവും നല്‍കിയാണ് ഇന്ത്യന്‍ സൈന്യം യാത്രയാക്കിയത്.