വ്യാപം അഴിമതി കേസിലെ ദുരൂഹ മരണം; തനിക്ക് ഭയമുണ്ടെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

single-img
7 July 2015

36898Uma-Bharathiഭോപ്പാൽ: മദ്ധ്യപ്രദേശിൽ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ദുരൂഹ മരണങ്ങൾ തുടരുന്നതിൽ തനിക്ക് ഭയമുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി. ദുരൂഹ മരണങ്ങൾ കാരണം മദ്ധ്യപ്രദേശ് പരിഭ്രാന്തിയിലാണെന്നും ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്തെങ്കിലും ചെയ്യണമെന്നും അവർ പറഞ്ഞു.

മദ്ധ്യപ്രദേശിലെ സാഹചര്യം ഭീതിജകനമാണ്. ‌കേന്ദ്രമന്ത്രിയാണ് താൻ പോലും ഈ സംഭവങ്ങളെ കുറിച്ചോർത്ത് ഭയപ്പെടുന്നുവെന്ന് ഉമാഭാരതി പറഞ്ഞു. കേസിൽ സി.ബി.ഐ അന്വേഷണം എന്ന നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത് താനാണെന്നും ഇതിനെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പിന്തുണച്ചിരുന്നതാണെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി.

ദുരൂഹ മരണങ്ങൾക്ക് പിന്നിൽ ആരും ഇല്ലായിരിക്കാം. പക്ഷേ, ഭയം കൊണ്ട് നിഷ്കളങ്കരായ ഹൃദയാഘാതമോ മറ്റോ അനുഭവപ്പെടാം. വ്യാപം അഴിമതിയിൽ തന്റെ പേരും പറഞ്ഞ് കേട്ടപ്പോൾ താൻ വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു. മരിച്ചു പോവുമെന്ന് കരുതിയിരുന്നുവെന്നും ഉമാഭാരതി വിശദീകരിച്ചു.