ചൈനയില്‍ ഭൂകമ്പത്തെ നേരത്തേ അറിയുന്നതിന് കോഴികളെയും മത്സ്യങ്ങളെയും മാക്രികളെയും ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

single-img
7 July 2015

earthquake-new-delhi80789-81453ചൈനയില്‍ ഭൂകമ്പത്തെ നേരത്തേ അറിയാന്‍ ശാസ്ത്രജ്ഞര്‍ കോഴികളെയും മത്സ്യങ്ങളെയും മാക്രികളെയും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ സീസ്‌മോളജിക്കല്‍ ബ്യൂറോയാണ് നാഞ്ചിങ് പട്ടണത്തിലുണ്ടായിരുന്ന ഏഴ് മൃഗശാലകളെ ഇപ്പോള്‍ ഭൂകമ്പമറിയാനുള്ള പ്രത്യേക ഗവേഷണകേന്ദ്രങ്ങളാക്കിയിരിക്കുന്നത്.

മൃഗശാലയിലെ ജീവികളുടെ പെരുമാറ്റം ദിവസേന ബ്യൂറോയില്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴികള്‍ പറന്ന് മരത്തില്‍ കയറുക, മത്സ്യങ്ങള്‍ വെള്ളത്തില്‍നിന്ന് പുറത്തേക്ക് ചാടുക, മാക്രികള്‍ കൂട്ടംകൂട്ടമായി യാത്രചെയ്യുക എന്നിവയുണ്ടായാല്‍ അധികം വൈകാതെ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

മൂന്നുതരം ജീവിവര്‍ഗങ്ങളെയും ഒരുമിച്ച് പാര്‍പ്പിച്ചാലേ ഭൂകമ്പസാധ്യത കൃത്യമായി അറിയാനൊക്കൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പവും പ്രകൃതിദുരന്തങ്ങളും ചൈനീസ് ജീവിതത്തെ താറുമാറാക്കുന്നതുകൊണ്ടാണ് വിപുലമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചെറിയ ഭൂകമ്പങ്ങള്‍ അറിയാന്‍ ചൈന നേരത്തേ നായ്ക്കളെ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു.