നാലുവയസുകാരന് മദ്യം നൽകി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം; രണ്ടുപേർ പൊലീസ് പിടിയിൽ

single-img
7 July 2015

sai-ചെന്നൈ: നാലുവയസുകാരനെ മദ്യപിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ മേല്‍ ചോലന്‍കുപ്പം ഗ്രാമത്തിലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ പണിക്കു പോയ സമയത്ത് കുട്ടിയെ നോക്കിയിരുന്ന അമ്മാവന്‍ ഉള്‍പ്പെട്ട സംഘമാണ് മദ്യം കുടിപ്പിച്ചത്.

കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഇരിക്കുന്ന കുട്ടിക്ക് മദ്യം പകര്‍ന്നു നല്‍കി നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നതും മൊബെലില്‍ പകര്‍ത്തി വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ വിവാദമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.വീഡിയോയില്‍ കാണുന്ന ബൈക്കിന്‍റെ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കൊലപാതക ശ്രമത്തിന് കേസെടുത്തു. മറ്റു നാലുപേര്‍ക്കുള്ള തെരച്ചില്‍ നടക്കുന്നുണ്ട്.