വിദ്യാഭ്യാസ വകുപ്പില്‍ പച്ചയായ ലീഗ് വല്‍കരണമാണ് നടക്കുന്നതെന്ന് ടി.വി രാജേഷ് എം.എല്‍.എ

single-img
7 July 2015

Niyamasabha1തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകുന്ന വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. വിദ്യാഭ്യാസ വകുപ്പില്‍ പച്ചയായ ലീഗ് വല്‍കരണമാണ് നടക്കുന്നതെന്ന് ടി.വി രാ ജേഷ് എം.എല്‍.എ ആരോപിച്ചു. പുസ്തകഅച്ചടി വൈകുന്ന വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി സത്യം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അവതരണാനുമതി തേടി. പുസ്തക വിതരണം ജൂലൈ 20 നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അബ്ദുറബ്ബ് സഭയെ അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി  നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.