ഉത്തര്‍പ്രദേശില്‍ കൈകൂലി നല്‍കാന്‍ വിസമ്മതിച്ച യുവതിയെ പോലീസുകാർ തീകൊളുത്തി കൊന്നു

single-img
7 July 2015

fire-01ലക്‌നോ: ഉത്തര്‍പ്രദേശില്‍ കൈകൂലി നല്‍കാന്‍ വിസമ്മതിച്ച യുവതിയെ പോലീസുകാർ തീകൊളുത്തി കൊലപ്പെടുത്തി. യുപിയിലെ ബാരാബംഗി ജില്ലയിലാണ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെ വിട്ടയ്ക്കാന്‍ പോലീസുകാര്‍ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൈകൂലി നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെ പോലീസുകാര്‍ തീകൊളുത്തുകയായിരുന്നു. എന്നാല്‍ യുവതി സ്വയം തീകൊളുത്തിയതാണെന്ന് പോലീസ് പറഞ്ഞു.