രണ്ട് ട്രെയിനുകള്‍ മുഖാമുഖം എത്തിയെങ്കിലും എന്‍ജിന്‍ ഡ്രൈവര്‍മാരുടെ ജാഗ്രത കാരണം അപകടം ഒഴിവായി

single-img
6 July 2015

download (1)ഊത്തുക്കുളി സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ മുഖാമുഖം എത്തിയെങ്കിലും വന്‍ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് സംഭവം.രണ്ട് ട്രെയിനുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതുകൊണ്ടാണ് അപകടം ഒഴിവായത്. ട്രെയിന്‍ നമ്പര്‍ 12680 കോയമ്പത്തൂര്‍-ചെന്നൈ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സും ട്രെയിന്‍ നമ്പര്‍ 17230 ഹൈദരാബാദ്-തിരുവനന്തപുരം എക്‌സ്പ്രസ്സുമാണ് സിഗ്നല്‍ തകരാര്‍ കാരണം ഒരേ പാളത്തില്‍ മുഖാമുഖം വരാനിടയായത്. എന്‍ജിന്‍ ഡ്രൈവര്‍മാരുടെ ജാഗ്രത കാരണമാണ് അപകടം ഒഴിവായത്.

റെയില്‍വേ അധികൃതര്‍ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍മാസ്റ്റര്‍ മുകേഷിനെയും പോയന്റ് മാന്‍ ദിലീപ്കുമാറിനെയും അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ദക്ഷിണറെയില്‍വേ അധികൃതര്‍ അറിയിച്ചു.