പീഡനം തടഞ്ഞ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസ്‌ ഉദ്യോഗസ്‌ഥർക്ക് സസ്‌പെന്‍ഷന്‍

single-img
6 July 2015

rape victim_2_2_0ഉത്തര്‍പ്രദേശില്‍ പീഡനം തടഞ്ഞ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥർക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ബരാബാന്‍കി ജില്ലയില്‍ ഞായറാഴ്‌ചയാണ്‌ സംഭവം. 40കാരിയായ യുവതിയാണ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ആക്രമണത്തിന്‌ ഇരയായത്‌. ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തതിനെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ യുവതിയെ ഇരുവരും പീഡിപ്പിക്കാനും തുടര്‍ന്നു കൊലപ്പെടുത്താനും ശ്രമിച്ചുവെന്നാണ്‌ കേസ്‌.

ഭര്‍ത്താവ്‌ നിരപരാധിയാണെന്നു പറഞ്ഞ തന്നെ ഇരുവരും ചേര്‍ന്ന്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കി. പീഡനം തടയുകയും ഒച്ചവെയ്‌ക്കുകയും ചെയ്‌ത തന്നെ ഇരുവരും മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി ലക്‌നൗ പോലീസ്‌ മേധാവി പറഞ്ഞു.