പ്രേമം സിനിമയുടെ വ്യാജ പതിപ്പ്:വ്യാഴാഴ്ച എ ക്ലാസ് തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിലിം എക്സിബിറ്റ് ഫെഡറേഷൻ

single-img
6 July 2015

download (1)പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തിൽ നടപടി ഉണ്ടാവാത്തതിനെ തുടർന്ന് വ്യാഴാഴ്ച എ ക്ലാസ് തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിലിം എക്സിബിറ്റ് ഫെഡറേഷൻ അറിയിച്ചു.380 തീയേറ്ററുകളാണ് അടച്ചിടുക.

സിനിമയുടെ വ്യാജ പതിപ്പിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഇപ്പോൾ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു.
വ്യാഴാഴ്ച നടത്തുന്നത് സൂചനാ പണിമുടക്കാണ്. സിനിമയുടെ വ്യാജ പതിപ്പുകൾ ഇറങ്ങുന്നത് കടയാൻ കർശന നടപടി വേണം എന്നും ലിബർട്ടി ബഷീർ പറഞ്ഞു.