നടി പല്ലവി ജോഷി എഫ്.ടി.ഐ.ഐ സൊസൈറ്റിയിൽ നിന്നും രാജിവച്ചു

single-img
6 July 2015

pallavi_joshi759നടി പല്ലവി ജോഷി എഫ്.ടി.ഐ.ഐ സൊസൈറ്റിയിൽ നിന്നും രാജിവച്ചു. തനിക്ക് എഫ്.ടി.ഐ.ഐയുടെ ഭാഗമായി തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി പല്ലവി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചു.ഗജേന്ദ്ര ചൗഹാനെ ചെയർമാനാക്കിയതിൽ തനിക്ക് പ്രശ്നമില്ലെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആ അന്തരീക്ഷത്തിൽ നിന്നും തനിക്ക് മാറി നിൽക്കണമെന്നും പല്ലവി ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തോട് പറഞ്ഞു.  ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ  ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെ തുടർന്ന് പ്രതിഷേധം തുടരവേ ആണ് പല്ലവി ജോഷിയുടെ രാജി ഉണ്ടായിരിക്കുന്നത്.