പാഠപുസ്തക അച്ചടിവീഴ്ച: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ

single-img
6 July 2015

downloadപാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ വീഴ്ചയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . വിദ്യാഭ്യാസ മന്ത്രിയെ മാറ്റി നിർത്തി ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമ്മിഷൻ തട്ടാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് പാഠപുസ്തക അച്ചടി വൈകിപ്പിച്ചത്. ഭരണപക്ഷ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു പോലും ബന്ത് നടത്താൻ തയ്യാറായതാണ്. അത്രയ്ക്ക് ഗുരുതരമായ സ്ഥിതിയാണ് പാഠപുസ്തക പ്രശ്നത്തിൽ ഉള്ളതെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.