വിമാനത്തിന്റെ കാർപ്പെറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 20 സ്വർണ ബിസ്‌ക്കറ്റുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

single-img
6 July 2015

downloadവിമാനത്തിന്റെ കാർപ്പെറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 20 സ്വർണ ബിസ്‌ക്കറ്റുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ . ഇന്നലെ രാവിലെ പത്തിന്  ഇൻഡിഗോ എയർ  വിമാനത്തിലെത്തിയ കാസർകോട് സ്വദേശി ടി.എ.ഹാരിസാണ് (35) എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്.  പിടികൂടിയ സ്വർണത്തിന് 62.23 ലക്ഷം രൂപ വില വരും. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാരിസ് കുടുങ്ങിയത്.  ഇയാളെ ചോദ്യം ചെയ്തു വരികയാണ്.