ബംഗ്ലാദേശില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പോകുന്ന വഴി കാണാതായ പന്ത്രണ്ടംഗ ബംഗ്ലാദേശി കുടുംബം ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നു

single-img
6 July 2015

p-63c6c1d1-f5c8-4d0a-9a94-8c2051c80a0bബംഗ്ലാദേശിലെ ധാക്കയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് മടങ്ങും വഴി മെയ് പതിനേഴ് മുതല്‍ കാണാതായ പന്ത്രണ്ടംഗ ബംഗ്ലാദേശി കുടുംബം ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ 73 വയസ്സുകാരന്‍ മുഹമ്മദ് അബ്ദുല്‍ മന്നാന്‍ ആണ് തങ്ങള്‍ ഐ.എസില്‍ അംഗങ്ങളായെന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. ഒരു വയസ്സു മുതല്‍ പ്രായമുള്ള കുട്ടികളുള്‍പ്പെടെ ഈ സംഘത്തിലുണ്ട്.

അബ്ദുള്‍ മന്നാല്‍, ഭാര്യ മിനെറ ഖാതൂം (53), മകള്‍ ഖാനൂം (21), ആണ്‍മക്കളായ സയ്ദ് ഹുസൈന്‍ (25), തൗഫീഖ് ഹുസൈന്‍ (19), അബില്‍ കസെം സാക്കിര്‍ (31), സാക്കിറിന്റെ ഭാര്യ ഷെയ്ദ ഖാനം (27), സലെഹ് ഹുസൈന്‍ (26), ഇയാളുടെ ഭാര്യ റോഷനാര ബീഗം (24), ഇവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് ഐ.എസില്‍ ചേര്‍ന്നിരിക്കുന്ന കുടുംബത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഐ.എസില്‍ ചേര്‍ന്ന കാര്യം സ്ഥിരീകരിക്കാനാണ് ഈ പ്രതാവന. മനുഷ്യന്റെയല്ല അല്ലാഹുവിന്റെ നിയമം വാഴുന്ന മണ്ണിലാണ് തങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നതെ്. തങ്ങള്‍ ഇപ്പോള്‍ എപ്പോഴത്തേക്കാളും സുരക്ഷിതരാണ്:- മന്നാന്റെ പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയുടെ പകര്‍പ്പും കുടുംബത്തിന്റെ രണ്ട് ചിത്രങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.