കോഴിക്കോട് ഉദ്ഘാടനച്ചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിലവിളക്ക് കൊളുത്തി സ്വാഗതം ചെയ്തു

single-img
6 July 2015

dyfi

കോഴിക്കോട് ഒരു വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിലവിളക്ക് കൊളുത്തി സ്വാഗതം ചെയ്തു. പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയില്ലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ നിലവിളക്ക് കൊളുത്തി സ്വാഗതം ചെയ്തത്.

മന്ത്രി വേദിയിലെത്തിയ ശേഷമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. വേദിക്കരികിലേക്ക് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമായി. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

കേരള സമൂഹത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും അതിനാലാണ് വിളക്ക് കൊളുത്തി പ്രതിഷേധിക്കുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കനത്ത സുരക്ഷ പരിപാടിക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഡിവൈഎഫ്‌ഐയുെട പ്രതിഷേധേത്തിനുശേഷമെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.