ഗര്‍ഭിണിയാകാൻ കമ്പനിയുടെ അനുമതി മുന്‍കൂറായി വാങ്ങണം; ഇല്ലെങ്കിൽ 10,000 രൂപ നഷ്ടപരിഹാരം നൽകണം

single-img
6 July 2015

pregnant-ladyബീജിംഗ്: ജോലി ചെയ്യുന്ന കമ്പനിയുടെ അനുമതി മുന്‍കൂറായി വാങ്ങാതെ ഗര്‍ഭിണി ആയാൽ ജീവനക്കാര്‍ നഷ്ടപരിഹാരം നൽകേണ്ടി വരും.  ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ടെക്ക് കമ്പനിയാണ് ഈ നിബന്ധന മുന്നോട്ടുവെച്ചിരിക്കുന്നത്. അനുമതി വാങ്ങാതെ ഗര്‍ഭിണിയായാല്‍ കമ്പനിക്കുണ്ടാകുന്ന നഷ്ടം ജീവനക്കാര്‍ വഹിക്കാന്‍ തയ്യാറാകണം.

കമ്പനിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മാത്രമാണ്
ഗര്‍ഭധാരണത്തിന് മുന്‍കൂറായി അപേക്ഷിക്കാനുള്ള അനുമതി നല്‍കുന്നത്.  നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ആയിരം യുവാന്‍ പിഴ ഈടാക്കാനും ജോലിക്കയറ്റത്തിന് പരിഗണിക്കേണ്ടതില്ലെന്നുമാണ്  കമ്പനിയുടെ തീരുമാനം.

ബര്‍ത്ത് പ്ലാന്‍ എന്ന പേരിലുള്ള കമ്പനിയുടെ പുതിയ നിബന്ധന പല സ്ത്രീകളും ജോലിക്കെത്തിയതിനുശേഷമാണ് നടപ്പാക്കിയത്. കമ്പനിയുടെ നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.