പത്തനംതിട്ടയില്‍ മൂന്നു കരയോഗങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു

single-img
6 July 2015

G Sukumaran nair - 3പത്തനംതിട്ടയില്‍ മൂന്നു കരയോഗങ്ങളില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. മഞ്ഞനിക്കര, മല്ലപ്പള്ളി, കുന്നന്താനം എന്നിവിടങ്ങളിലുള്ള കരയോഗങ്ങളിലാണ് ഞായറാഴ്ച പ്രമേയം അവതരിപ്പിച്ചത്. മഹത്തായ നായര്‍ സര്‍വിസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയില്‍നിന്ന് ആപദവിക്ക് ചേരാത്ത നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചായി ഉണ്ടാകുന്നതെന്നും നടന്‍ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ എന്‍.എസ്.എസിന് ആക്ഷേപം ഉണ്ടാക്കിയെന്നും പറയുന്നു.

എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തുന്ന സമുദായ അംഗങ്ങളോട് മാന്യമായ പെരുമാറ്റമാണ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഇതിന് വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സുകുമാരന്‍ നായരില്‍നിന്ന് ഉണ്ടാകുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.

സുരേഷ് ഗോപിയോട് അപമര്യാദയായി പെരുമാറിയ സുകുമാരന്‍ നായര്‍ സ്വയം തിരുത്തുകയോ മാപ്പുപറയുകയോ ചെയ്യാത്ത അവസ്ഥയില്‍ ഇനി മുതല്‍ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തുള്ള ചടങ്ങുകള്‍ ബഹിഷ്കരിക്കണമെന്ന് പ്രമേയം സമുദായ അംഗങ്ങളോട് ആവശ്യപ്പെടുന്നു.