സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നല്‍കിയില്ല; ബേക്കറി ഉടമയോട് 1,35,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

single-img
6 July 2015

lesbian-wedding-cakeലോസ് ഏഞ്ചല്‍സ്: സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്ക് വിവാഹത്തിന് കേക്ക് നല്‍കാന്‍ വിസമ്മതിച്ച ബേക്കറി  ഉടമയോട് 1,35,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യുഎസിലെ ഒറീഗോണ്‍ സ്‌റ്റേറ്റിലെ പ്രമുഖ ബേക്കറിയുടെ മുന്‍ ഉടമകളോടാണ് പണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. 2013ല്‍ നടന്ന ദമ്പതികളുടെ വിവാഹത്തിനാണ് കേക്ക് നല്‍കാന്‍ വിസമ്മതിച്ചത്.

കേക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ അനുഭവിച്ച മാനസീക പീഡനത്തിന് പകരമായിട്ടാണ് പണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് സേവനം ചെയ്യാന്‍ വിസമ്മതിച്ച നിരവധി കേസുകളില്‍ ഒന്നാണിത്.

ഫോട്ടോഗ്രാഫര്‍മാര്‍, പൂക്കട ഉടമകള്‍, ബേക്കറി ഉടമകള്‍ തുടങ്ങിയവര്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി കേസുകള്‍ യുഎസില്‍ നിലവിലുണ്ട്. ക്രിസ്തീയ വിശ്വാസമനുസരിച്ച് സ്വവര്‍ഗ വിവാഹം പാപമാണ്. സ്വന്തം മതവിശ്വാസത്തിന് അതീതമായി പ്രവര്‍ത്തിക്കാനാകില്ലെന്ന നിലപാടിലാണ് സ്വവര്‍ഗാനുരാഗികള്‍ക്ക് ഇവര്‍ സേവനങ്ങള്‍ നിഷേധിക്കുന്നത്.