പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനം തിങ്കളാഴ്ച മുതൽ

single-img
6 July 2015

modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനം തിങ്കളാഴ്ച ആരംഭിക്കും. റഷ്യയും മറ്റ് അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളുമാണ് സന്ദര്‍ശിക്കുന്നത്. സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്‍െറ മുഖ്യലക്ഷ്യം. ഊര്‍ജമേഖലക്കും വ്യാപാരത്തിനും സന്ദര്‍ശനം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ആദ്യ സന്ദര്‍ശനം ഉസ്ബകിസ്താനിലാണ്. ജൂലൈ ഏഴിന് കസാഖ്സ്താനിലേക്ക് പോകും. എട്ടിന് റഷ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 10ന് തുര്‍ക്മെനിസ്താനും 11ന് കിര്‍ഗിസ്താനും 12ന് തജികിസ്താനും സന്ദര്‍ശിക്കും.