കശ്മീർ നിയന്ത്രണ രേഖയില്‍ പാക്ക് വെടിവെയ്പ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

single-img
6 July 2015

borderശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. 119 ാം ബറ്റാലിയനിലെ അഭിജത് നന്ദെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ലീപാ താഴ്‌വരയിലെ നൗഗാം സെക്ടറിലാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടതായും സൈനിക വക്താവ് അറിയിച്ചു. ഇതിന് പുറമെ ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറിലും വെടിനിര്‍ത്തല്‍ കരാർ പാക് സൈന്യം കഴിഞ്ഞ ദിവസം ലംഘിച്ചിരുന്നു.