അരുവിക്കര ഉപതിരഞ്ഞെടുപ്പ്: പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വി.എം.സുധീരൻ

single-img
5 July 2015

download (2)അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ . അരുവിക്കരയിൽ വിജയിച്ചെങ്കിലും പാഠങ്ങൾ ക്രിയാത്മകമായി ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തി സർക്കാരും മുന്നണിയും മുന്നോട്ടു പോകുമെന്നും സുധീരൻ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് വോട്ടുനേടാനുള്ള സാഹചര്യം ഒരുക്കിയത് സി.പി.എം ആണ്. ഇപ്പോഴത്തെ നില തുടർന്നാൽ സി.പി.എമ്മിന് കേരളത്തിലും ബംഗാളിലെ അവസ്ഥ വരും എന്നും  അദ്ദേഹം പറഞ്ഞു.