പാഠപുസ്തങ്ങളുടെ അച്ചടി വൈകുന്നു: വിദ്യാഭ്യാസ മന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു

single-img
5 July 2015

download (4)പാഠപുസ്തങ്ങളുടെ അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബിന് നേരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇടതുസംഘടനകളുടെ കരിങ്കൊടി കാണിച്ചു .കോഴിക്കോട് ഒരു വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയത് ആയിരുന്നു മന്ത്രി. അപ്പോൾ ആണ് ‘പാഠപുസ്തകങ്ങള്‍ നല്‍കാത്ത വിദ്യാഭ്യാസ മന്ത്രിക്ക് നിലവിളക്ക് കൊളുത്തി സ്വാഗതം’ എന്ന പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാരെത്തിയത്. ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.