സ്ത്രീയെ വിവസ്ത്രയാക്കി വീഡിയോ എടുത്ത് ഇന്റര്‍നെറ്റിലിട്ട സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

single-img
5 July 2015

download (3)ഉദംപൂര്‍ ജില്ലയില്‍  സ്ത്രീയെ വിവസ്ത്രയാക്കി വീഡിയോ എടുത്ത്  ഇന്റര്‍നെറ്റിലിട്ട സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദംപൂരിലെ ജഗാനൂ മേഖലയില്‍ നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്ത്രീയെ വിവസ്ത്രയാക്കി വീഡിയോ എടുത്ത ശേഷം അത് പ്രതികള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും പോലീസ് സൂചിപ്പിച്ചു.